വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ 87-ാമത് വാർഷിക പൊതുയോഗം നടത്തി

വൈക്കം: വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ 87-ാമത് വാർഷിക പൊതുയോഗം കെ എൻ എൻ സ്മാക എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ ചെയർമാൻ പി.ജി.എം നായർ കാരിക്കോടിൻ്റെ അധ്യക്ഷതയിൽ നടന്ന വാർഷിക സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ 2024-2025 ബജറ്റ് അവതരിപ്പിച്ചു. യോഗത്തിൽ 2023-24 ലെ അഡീഷണൽ ബജറ്റിനു അംഗീകാരം നൽകി. 2023-24 ലെ വരവ് ചെലവ് കണക്ക്,2023 – 24ലെ പ്രവർത്തന റിപ്പോർട്ട്, 2024 മാർച്ച് 31ലെ മുതൽ കടം സ്റ്റേറ്റുമെൻ്റ് ,2024-25 ലേയ്ക്കുള്ള ബജറ്റ് എന്നിവയുടെ അവതരണവും നടന്നു. വൈസ് ചെയർമാൻ പി. വേണുഗോപാൽ,സി.പി. നാരായണൻ നായർ, എൻ.മധു, പി.എസ്. വേണുഗോപാൽ, പി.ഡി.രാധാകൃഷ്ണൻ, വനിതാ സമാജം ഭാരവാഹികളായ ജയലക്ഷ്മി, മീര മോഹൻദാസ് തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles