വൈക്കം അഷ്ടമി : ആലോചനാ യോഗം ജനപ്രതിനിധികളെയും മാധ്യമ പ്രവർത്തകരെയും അറിയിച്ചില്ലന്ന് പരാതി

വൈക്കം: ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കാനായി വിളിച്ചുചേർത്ത യോഗത്തെക്കുറിച്ച് ജനപ്രതിനിധികളേയും മാധ്യമപ്രവർത്തകരേയും അറിയിച്ചില്ലെന്ന് പരാതി. മന്ത്രി വി.എൻ.വാസവൻ പങ്കെടുത്ത യോഗത്തെക്കുറിച്ച് താലൂക്ക് ഓഫീസ് അധികൃതർ ബന്ധപ്പെട്ടവരെ അറിയിക്കാത്തതിൽ മാധ്യമപ്രവർത്തകരും ജനപ്രതിനിധികളും താലൂക്ക് ഓഫീസ് അധികൃതരെ പ്രതിക്ഷേധം അറിയിച്ചു. സി.കെ. ആശ എം എൽ എ, നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ് എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തെക്കുറിച്ച് മാധ്യമപ്രവർത്തകരേയും ജനപ്രതിനിധികളേയും അറിയിക്കുന്നതിൽ താലൂക്ക് ഓഫീസ് അധികൃതർ വീഴ്ച വരുത്തിയത് ബോധപൂർവമാണെന്ന ആക്ഷേപം ശക്തമാണ്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.