വൈക്കം ആശ്രമം സ്കൂളിൽ ചിത്രരചന, ക്വിസ് മൽസരങ്ങൾ നടത്തി

വൈക്കം: ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു വൈക്കം ആശ്രമം സ്കൂളിൽ ചിത്രരചന, ക്വിസ് മൽസരങ്ങൾ സംഘടിപ്പിച്ചു. ചിത്രകാരൻ കൃഷ്ണകുമാർ സ്ഥപതി മത്സരം ഉദ്ഘാടനം ചെയ്തു. ആശ്രയ ചെയർമാൻ പി.കെ. മണിലാലിൻ്റെ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേർസൺ പ്രീത രാജേഷ് , ഇടവട്ടം ജയകുമാർ, പി.വി. ഷാജി ,സന്തോഷ് ചക്കനാടൻ, വി. അനൂപ്, ബി ചന്ദ്രശേഖരൻ, പി.ഡി.ബിജിമോൾ, വർഗീസ് പുത്തൻചിറ , സി. സുരേഷ് കുമാർ, സി.ടി. ദേവദാസ് പി.എസ് . ശ്രീനിവാസൻ, വൈക്കം ജയൻ, ശ്രീദേവി അനിരുദ്ധൻഎം.കെ. മഹേശൻ, ചന്ദ്രിക ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
300 വിദ്യാർത്ഥികൾ പങ്കെടുത്തു.

Advertisements

Hot Topics

Related Articles