വൈക്കം: വൈക്കം ബീച്ചിൽ യുവാക്കളുടെ സംഘംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് പ്രണയത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ. വ്യാഴാഴ്ചയുണ്ടായ സംഭവത്തിലാണ് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. പ്രണയിനിയുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ചേർത്തല പാണാവള്ളി സ്വദേശിയായ യുവാവും പെൺകുട്ടിയുടെ സുഹൃത്തുക്കളും തമ്മിലാണ് ഏറ്റുമുട്ടിയത്. വൈക്കം സ്വദേശിനിയായ കോളേജ് വിദ്യാർഥിനിയുടെ പേരിലായിരുന്നു യുവാക്കളുടെ കൂട്ടത്തല്ല്.
പെൺകുട്ടിയും ചേർത്തല സ്വദേശിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതോടെ പ്രകോപിതനായ യുവാവ് വൈക്കം കായലോരത്തെത്തി പെൺകുട്ടിയുമായി തർക്കത്തിലേർപ്പെട്ടു. ഇതോടെ വിഷയത്തിൽ പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഇടപെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു കൂട്ടത്തല്ലിൽ ക്രൂരമായ മർദനങ്ങൾക്ക് പുറമേ ബിയർ കുപ്പി കൊണ്ട് ആക്രമിക്കാനും ശ്രമമുണ്ടായി. നാട്ടുകാരിൽ ചിലർ ഈ ദൃശ്യങ്ങൾ പകർത്തിയിരുന്നു. അതേസമയം വൈക്കത്തെ കായലോര ബീച്ചിൽ കാടുപിടിച്ച പ്രദേശം കേന്ദ്രീകരിച്ച് അനശാസ്യ പ്രവർത്തനങ്ങളും ലഹരി ഇടപാടുകളും വ്യാപകമായി നടക്കുന്നുണ്ട്.
എന്നാൽ ഇതിൽ നടപടി എക്സൈസ് നടപടി സ്വീകരിക്കണമെന്നാണ് നഗരസഭയുടെ ആവശ്യം. സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത്തരം പ്രവണതകൾ തടയുന്നതിനുള്ള നടപടികൾ ഉണ്ടായിട്ടില്ല. കാടുകയറിയ പ്രദേശങ്ങൾ വൃത്തിയാക്കി കമ്പിവേലിയിടണമെന്നും പൊലീസ് പരിശോധന കർശനമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.