കോട്ടയം: വൈക്കത്തിന് പിന്നാലെ കോട്ടയം നഗരമധ്യത്തിലെ ബോട്ട് ജെട്ടി ബിവറേജും അടച്ചു. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബോട്ട് ജെട്ടിയിലെ ബിവറേജസ് ഷോപ്പ് അടച്ചിരിക്കുന്നത്. നാഗമ്പടം, ഗാന്ധിനഗർ ബിവറേജസ് ഷോപ്പുകളിലും ജീവനക്കാർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. എന്നാൽ, മറ്റു സ്ഥലങ്ങളിൽ നിന്നും ജീവനക്കാരെ എത്തിച്ച്് ബിവറേജസ് ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഈ സ്ഥിതി കൂടുതൽ ഗുരുതരമായില്ലെങ്കിൽ ഈ ഷോപ്പ് അടച്ചിടേണ്ടി വരില്ല.
രണ്ടു ദിവസം മുൻപാണ് വൈക്കത്തെ ബിവറേജസ് ഷോപ്പ് കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചത്. ഇവിടെ ജീവനക്കാർക്കിടയിൽ കൊവിഡ് പടർന്നു പിടിച്ചതോടെയാണ് ഷോപ്പ് അടച്ചത്. ഇതിനു പിന്നാലെ വെള്ളിയാഴ്ച രാവിലെ ബോട്ട്ജെട്ടിയിലെ ബിവറേജസ് ഷോപ്പും അടച്ചു. എന്നാൽ, മുൻകരുതൽ നടപടികളെല്ലാം സ്വീകരിച്ചിട്ടും ഇതുവരെയും ബിവറേജസ് ഷോപ്പിലെ ജീവനക്കാർക്ക് കൊവിഡ് പടരുന്നത് തടയാൻ സാധിച്ചിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കം ബിവറേജസ് ഷോപ്പ് തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്നാണ് സൂചന. പുതുതായി നിർമ്മിച്ച കെട്ടിടത്തിലേയ്ക്കു ഷോപ്പ് മാറ്റുമെന്നാണ് അധികൃതർ പറയുന്നത്. ഈ സാഹചര്യത്തിൽ ബിവറേജസ് ഷോപ്പ് സമ്പൂർണമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുമെന്നാണ് ലഭിക്കുന്ന സൂചന.