വൈക്കം : മുൻ കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം വൈക്കം ടൗൺ 70-ാം നമ്പർ കോൺഗ്രസ് ബൂത്ത് കൺവെൻഷനും എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഇന്ദിരാഗാന്ധി മെറിറ്റ് അവാർഡ് വിതരണവും നടത്തി. കൺവൻഷൻ കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് എം കെ മഹേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇൻ -ചാർജ്ജ് അബ്ദുൾ സലാം റാവുത്തർ ഉൽഘാടനം ചെയ്തു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഇന്ദിരാഗാന്ധി മെറിറ്റ് അവാർഡ് വിതരണം വൈക്കം നഗരസഭ ചെയർപേഴ്സൺ രാദികാ ശ്യാം നിർവഹിച്ചു.യോഗത്തിൽ ഇടവട്ടം ജയകുമാർ , അയ്യേരി സോമൻ , കെ.ഷഢാനനൻ നായർ ,രാജശ്രീ വേണുഗോപാൽ, സന്തോഷ് ചക്കനാടൻ, അയ്യേരി ഹരികുമാർ , പെണ്ണമ്മ, വിജയൻ എന്നിവർ പ്രസംഗിച്ചു.