ഭാരത്  ജോഡോ യാത്ര ; കോൺഗ്രസ് വൈക്കം കമ്മിറ്റി ബൂത്ത് കൺവെൻഷനും മെറിറ്റ് അവാർഡ് വിതരണവും നടത്തി

വൈക്കം : മുൻ കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്  ജോഡോ യാത്രയുടെ പ്രചരണാർത്ഥം   വൈക്കം ടൗൺ 70-ാം നമ്പർ കോൺഗ്രസ് ബൂത്ത് കൺവെൻഷനും എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഇന്ദിരാഗാന്ധി മെറിറ്റ്‌ അവാർഡ് വിതരണവും നടത്തി. കൺവൻഷൻ കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് എം കെ മഹേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച്    മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇൻ -ചാർജ്ജ് അബ്ദുൾ സലാം റാവുത്തർ ഉൽഘാടനം ചെയ്തു.

Advertisements

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഇന്ദിരാഗാന്ധി മെറിറ്റ് അവാർഡ് വിതരണം വൈക്കം നഗരസഭ ചെയർപേഴ്സൺ രാദികാ ശ്യാം നിർവഹിച്ചു.യോഗത്തിൽ ഇടവട്ടം ജയകുമാർ , അയ്യേരി സോമൻ , കെ.ഷഢാനനൻ നായർ ,രാജശ്രീ വേണുഗോപാൽ, സന്തോഷ് ചക്കനാടൻ, അയ്യേരി ഹരികുമാർ , പെണ്ണമ്മ, വിജയൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.