വൈക്കം ഭാസ്‌ക്കരൻനായർ സ്മാരക അവാർഡു വിതരണം നടത്തി

വൈക്കം: വൈക്കം താലൂക്ക് ഡിഫൻസ് ഏക്‌സ് സർവ്വീസ് സൊസൈറ്റിയുടെയും, വൈക്കം ഭാസ്‌ക്കരൻനായർസ്മാരക സാംസ്‌ക്കാരിക സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽവൈക്കം ഭാസ്‌ക്കരൻനായർ സ്മാരക അവാർഡു വിതരണം നടത്തി. വൈക്കം വടക്കേനട എൻഎസ് എസ് ഓഡിറ്റോറിയത്തിൽ ഡോ. എച്ച്. സദാശിവൻ പിള്ളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജസ്റ്റീസ് എം.ആർ. ഹരിഹരൻനായർ അവാർഡ് വിതരണം നിർവഹിച്ചു.

Advertisements

ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി,വി.കെ. മുരളീധരൻ , അജിമോൻ ജോസഫ് മൂർത്തിക്കൽ , ഡോ. വിജിത്ത് ശശിധർ, മാധ്യമ പ്രവർത്തകൻ കെ.ആർ. സുശീലൻ , ജൈവ കൃഷി പ്രചാരകൻ മക്കൻ ചെല്ലപ്പൻ തുടങ്ങിയവരെ ഉപഹാരം നൽകി അനുമോദിച്ചു. പന്തളം കൊട്ടാരം നിർവ്വഹക സമിതി സെക്രട്ടറി പി. ഏൻ നാരായണവർമ്മ തമ്പുരാൻ, റിട്ട.സുബേദാർ പി. ആർ.തങ്കപ്പൻ ,പി.ഐ. ജയകുമാർ പി.അമ്മിണിക്കുട്ടൻ, മുരളി വാഴമന, ആർ ,സത്യനാഥൻ നായർ , പി.ജി.എം നായർ, ബാലചന്ദ്രമേനോൻ ,കെ.ലത സി.എ നൗഷാദ് ബോസ് ഭാവന, മധു പുളിക്കൽ, പ്രവീൺ ഭാസ്‌ക്കർ ,ശിവപ്രിയ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles