വൈക്കം : ബ്ലോക്ക് പഞ്ചായത്തിന്റെ നിറവ് പദ്ധതിയുടെ ഭാഗമായി “ഓണത്തിന് ഒരു കുട്ട പൂവ് “കൃഷിയുടെ വിളവെടുപ്പ് ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് കർഷകശ്രീ ഗ്രൂപ്പിന്റെ പൂക്കൾ എടുത്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രഞ്ജിത് ഉദ്ഘാടനം ചെയ്തു. 25സെന്റിലാണ് ഇവിടെ കൃഷി ചെയ്തത്. ബെന്ദി ജെമന്തി പൂക്കളും പച്ചക്കറികളുമാണ് കൃഷി ചെയ്തത്. നൂറ് മേനി വിളവാണ് ലഭിച്ചത്.
കൃഷി വകുപ്പ്, ഹോർട്ടി കൾച്ചറൽ മിഷൻ, മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി എന്നിവ സംയോജിപ്പിച്ചു വൈക്കം ബ്ലോക്ക് പഞ്ചായതാണു നിറവ് എന്ന പേരിൽ 500ഏക്കറിൽ പച്ചക്കറി കൃഷിയും 15 ഏക്കാറിൽ പൂ കൃഷിയും ആരംഭിച്ചത്. ഗ്രാമപഞ്ചായത്തു കളുടെ പിന്തുണയോടെ വൈക്കം ബ്ലോക്ക് പരിധിയിലെ ആറ് ഗ്രാമ പഞ്ചായത്തുകളിലും പദ്ധതി വിജയകരമായി നടത്തുവാൻ കഴിഞ്ഞു.8ലക്ഷം രൂപയാണ് ബ്ലോക്ക് വകയിരുത്തിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ അധ്യക്ഷയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹോർട്ടി കൾച്ചറൽ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ലിസി ആന്റണി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. പി. ശോഭ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. രമേശൻ, ബ്ലോക്ക് മെമ്പർമാരായ എം. കെ ശീമോൻ, ജെസീല നവാസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ സുനിൽ കുമാർ, കൃഷി ഓഫിസർ ചൈതന്യ, കൃഷി അസിസ്റ്റന്റ്മാരായ ഷീബ, അതുല്യ,മിനി, കർഷകശ്രീ ഗ്രൂപ്പ് കൺവീനർ നിഷ എന്നിവർ പങ്കെടുത്തു.