വൈക്കം: ബോട്ട്ജെട്ടിയിൽ ബോട്ട് അടുക്കുന്നതിന് മുമ്പ് ഇറങ്ങാൻ ശ്രമിച്ച കായലിൽ വീണു. ബോട്ടിനും ജെട്ടിക്കുമിടയിൽ കുടുങ്ങി കായലിൽ മുങ്ങിത്താണ ചേർത്തല പാണാവള്ളി സ്വദേശി അല്ലി(72 ) യെ ജലഗതാഗത വകുപ്പ് വൈക്കം സ്‌റ്റേഷനിലെ ലാസ്കർ എ.വി.കലേഷ് കായലിൽ ചാടി സാഹസികമായി രക്ഷിച്ച് കരയ്ക്കെത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെ തവണ ക്കടവ് ജെട്ടിയിലായിരുന്നു അപകടം.
ബോട്ട്ജെട്ടിയിൽ അടുത്ത ശേഷം ജെട്ടിയി താഴ്ത്തിയിരിക്കുന്ന കുറ്റികളിൽ ബോട്ട് ബന്ധിപ്പിച്ച ശേഷമാണ് യാത്രക്കാരെ ഇറക്കുന്നത്. ബോട്ട് ജെട്ടിയിൽ കെട്ടുന്നതിനു മുമ്പ് കാൽ നീട്ടി ഇറങ്ങാൻ ശ്രമിച്ചതാണ് വയോധികയെ അപകടപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാഗ്യവശാൽ ബോട്ടിനടിയിൽപ്പെടാതിരുന്നതിനാൽ തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെടുകയായിരുന്നുവെന്ന് ബോട്ട് മാസ്റ്റർ കെ.ജി. ആനന്ദൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടയിൽ കലേഷിന്റ സ്മാർട്ട് ഫോൺ കായലിൽ വീണു നഷ്ടപ്പെട്ടു. വയോധിക പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.