ഭാരത് ജോഡോ യാത്രയിൽ വൈക്കത്ത് നിന്നും വിശാലാക്ഷി പങ്കെടുക്കും : പ്രവർത്തകർക്ക് ആവേശമായി വൈക്കം വിജയലക്ഷ്മി എത്തുന്നു

വെച്ചൂർ : വിലക്കയറ്റത്തിനും, തൊഴിലില്ലായ്മയ്ക്കും,വർഗ്ഗീയ ഫാസിസത്തിനുമെതിരെ, ഇന്ത്യയെ ഒന്നിപ്പിക്കൂക എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് മുൻ കോൺഗ്രസ്സ് പ്രസിഡൻ്റ് രാഹുൽ ഗാന്ധി സെപ്റ്റംബർ 7 മുതൽ കന്യാുമാരി യിൽ നിന്നും കാശ്മീരിലേക്ക് നയിക്കുന്ന ഭാരത് ജോഡോ പദയാത്രയിൽ കേരളത്തിലെ സ്ഥിരം പദയാത്രികയായി വൈക്കം നിയോജക മണ്ഡലത്തിൽ നിന്നും കെ.പി. സി.സി തിരഞ്ഞെടുത്ത യൂത്ത് കോൺഗ്രസ് വെച്ചൂർ മണ്ഡലം പ്രസിഡൻ്റ് കെ.വി.വിശാലാക്ഷി യെ കോൺഗ്രസ് നേതാക്കൾ വസതിയിലെത്തി അനുമോദിച്ചു. സെപ്റ്റംബർ 11 ന് കേരളത്തിൽ പ്രവേശിക്കുന്ന പദയാത്രയിൽ അംഗമകുന്ന വിശാലാക്ഷി സെപ്റ്റംബർ 29 ന് കേരളത്തിൽ പര്യടനം അവസാനിക്കുന്നതുവരെ പങ്കെടുക്കും.

Advertisements

ഡി.സി.സി ജനറൽ സെക്രട്ടറിയും,ഭാരത് ജോഡോ യാത്രയുടെ വൈക്കം നിയോജക മണ്ഡലം കോ – ഓർഡിറ്ററുമായ അഡ്വ. എ. സനീഷ് കുമാർ വിശാലാക്ഷി യെ പൊന്നാട അണിയിച്ച് അനുമോദിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിൻ്റ് വി.ടി. സണ്ണി കൊച്ചുപോട്ടയിൽ,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ. ഷൈലകുമർ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജി ജോർജ്, ബൂത്ത് പ്രസിഡൻ്റ് പി.എസ്.വേണു വിശാലാക്ഷി യുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles