വെച്ചൂർ: വെച്ചൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ പ്രിയപ്പെട്ട ലീഡർ കെ കരുണാകരന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ചു. മണ്ഡലം പ്രസിഡൻറ് വി.ടി സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഷാജി മുഹമ്മദ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സോജി ജോർജ്, മണ്ഡലം വൈസ് പ്രസിഡണ്ട് എൻ.ജി .അപ്പൻ , മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അമ്മിണി ഗോപാലൻ, മണ്ഡലം സെക്രട്ടറിമാരായ പി.ഒ വിനയചന്ദ്രൻ, റീത്താമ്മ വർഗീസ്, ശശി മറ്റം, എം.രഘു,ആറാം വാർഡ് പ്രസിഡൻറ് സന്തോഷ് പിള്ളേക്കാട്ട്, പതിമൂന്നാം വാർഡ് പ്രസിഡൻറ് രജീഷ് പെരുമ്പറ മുതലായവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.