വൈക്കം: വീടിനു സമീപത്തെ കുളത്തിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ഉദയനാപുരം ആലുംചുവടിനു സമീപം താമസിക്കുന്ന രാജമ്മ (86) യെയാണ് ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പേരക്കുട്ടികൾക്കൊപ്പം താമസിക്കുന്ന രാജമ്മയെ നോക്കാൻ ഹോം നഴ്സിനേയും നിയോഗിച്ചിരുന്നു. ഓർമ്മക്കുറവുള്ള രാജമ്മ പുലർച്ചെ കുളിക്കാനായി കുളത്തിൽ ഇറങ്ങിയതാണെന്ന് കരുതപ്പെടുന്നു. വൈക്കം പോലിസ് മേൽ നടപടികൾ സ്വീകരിച്ചു.
Advertisements