കടുത്തുരുത്തി : മാന്നാർ മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ, ഭക്തജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന മഹാദേവക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി ശ്രീകോവിലിന്റെ ഉത്തരം വയ്ക്കൽ ചടങ്ങ് രാവിലെ 10 മണിക്ക് ശേഷമുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്തു ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. ക്ഷേത്രം മേൽശാന്തി അരുൺ ശാന്തി,കീഴ്ശാന്തി റിജോഷ് ശാന്തി എന്നിവരുടെ നേതൃത്വത്തിൽ പൂജകൾക്ക് ശേഷം, ക്ഷേത്രത്തിന് പ്രദിക്ഷണം വച്ചതിന് ശേഷം ആണ് ചടങ്ങ് നടന്നത്. ദേവസ്വം മാനേജർ രാജി വി കെ, ശില്പി സംജയ് കുമാർ കിടങ്ങൂർ, ഉപദേശക സമിതി പ്രസിഡന്റ് കുമാരിസുമപ്രഭ, സെക്രട്ടറി ജയശ്രീ സജീവ്, കൺവീനർ സജീവ് കുമാർ, കമ്മറ്റി അംഗങ്ങളായ വേണുഗോപാൽ, പി പി പുരുഷൻ, ഭുവനേശ്വരൻ, ഉഷാ ഷാജി, ബിന്ദു മനോജ്, ഉണ്ണി അമ്പാടി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.നൂറുകണക്കിന് ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.