വൈക്കം കടുത്തുരുത്തി റേഞ്ച് കള്ള് ചെത്ത് വ്യവസായ തൊഴിലാളി യൂണിയൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

വൈക്കം : കടുത്തുരുത്തി റേഞ്ച് കള്ള് ചെത്ത് വ്യവസായ തൊഴിലാളി യൂണിയൻ സിഐടിയു വിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വൈക്കം തെക്കേനട പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ നടന്ന അനുമോദന സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ പി കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു.

Advertisements

യൂണിയൻ വൈസ് പ്രസിഡന്റ് കെ എസ് ഷിബു അധ്യക്ഷനായി. കള്ള് ചെത്ത് തൊഴിലാളി കുടുംബങ്ങളിലെ ഉന്നത വിജയം നേടിയ 22 ഓളം വിദ്യാർത്ഥികളെയാണ് ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചത്. യൂണിയൻ സെക്രട്ടറി ഡി വിശ്വംഭരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി വി ബിജു നന്ദിയും പറഞ്ഞു. കള്ള് ചെത്ത് വ്യവസായ തൊഴിലാളി യൂണിയൻ അംഗങ്ങൾ, കുടുംബാംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles