കോട്ടയം : ജില്ലയിൽ ചെമ്പ് പഞ്ചായത്തിൽ ജനുവരി ആറാം തിയതി പക്ഷിപ്പനി സ്ഥിരീകരിക്കുകയുണ്ടായി. ഇതേ തുടർന്ന് അന്നേ ദിവസം ഉച്ചയോടെ ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ ഐ.എ.എസ് അടിയന്തിര യോഗം വിളിക്കുകയും രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും ദയാവധം ചെയ്തു മറവു ചെയ്യുന്നതിനും, കള്ളിങ്ങ് പ്രവർത്തനങ്ങൾ ഏഴാം തിയതി നടത്തുന്നതിനും തീരുമാനിച്ചു.
ഇതേതുടർന്ന് ചെമ്പ് പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ കവിത കള്ളിങ്ങ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്, ആര്‍ പി വിജിലന്‍സ് വെറ്ററിനറി സർജൻ ഡോ അജയ് കുരുവിള ടീം ലീഡറായിട്ടുള്ള ആർ ആർ ടി കള്ളിങ്ങ് പ്രവർത്തനങ്ങൾ നടത്തി. രോഗം സ്ഥിരീകരിച്ച രണ്ട് മാസത്തിന് താഴെയുള്ള 271 താറാവുകളെയും ദയാവധം ചെയ്തു മറവു ചെയ്തു. വൈകിട്ട് ആറുമണിയോടുകൂടി ഒരു കിലോമീറ്റര്‍ ചുറ്റളവിൽ വളര്‍ത്തുന്ന 542 കോഴികളേയും 433 താറാവുകളേയും 71 ലൗ ബേർഡ്സിനേയും ദയാവധം നടത്തി ശാസ്ത്രീയമായി മറവ് ചെയ്തു. റവന്യു, ആരോഗ്യം, പോലീസ്, പഞ്ചായത്ത്, മൃഗസംരക്ഷണം എന്നി വകുപ്പുകൾ സംയോജിതമായുള്ള കള്ളിങ്ങ് പ്രവർത്തനമാണ് നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ എ പിഡിമിയോളജിസ്റ്റ് ഡോ. രാഹുൽ , ചീഫ് വെറ്ററിനറി ഓഫീസർ ഡോ.മനോജ് കുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി എന്നിവർ സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. രോഗബാധ കണ്ടെത്തിയ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള കോട്ടയം ജില്ലയിലെ രോഗബാധിത പ്രദേശത്തെ പ്രതിരോധ പ്രവർത്തനങ്ങൾ നാളെയുടെ പൂർത്തീകരിക്കാനാവും എന്ന് പ്രതീക്ഷിക്കുന്നു.