കുമളി: വൃഷ്ടിപ്രദേശത്ത് നിർത്താതെ മഴ പെയ്യുന്നതിനാൽ മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഇന്ന് രാവിലെ ആറ് മണിക്ക് രേഖപെടുത്തിയതുപ്രകാരം 130.85 അടിയാണ് ജലനിരപ്പ്.
Advertisements
തമിഴ് നാട്ടിലും ശക്തമായ മഴ പെയ്യുന്നതിനാൽ അവർ വെള്ളം കൊണ്ടുപോകുന്നില്ല. ഇതാണ് ജലനിരപ്പ് ഉയരാൻ മറ്റൊരു കാരണം. ഇന്നലെ പെരിയാർ മേഖലയിൽ 67 മില്ലിമീറ്ററും തേക്കടിയിൽ 31.2മില്ലിമീറ്ററും മഴയാണ് ലഭിച്ചത്. അണയിലേക്ക് ഒഴുകിയെത്തുന്ന ജലം 5257.83 ക്യൂസെകസ് ആണ്. 1711.53 ക്യുസെക് ജലം ആണ് തമിഴ്നാട് കൊണ്ടുപോകുന്നത്.