വൈക്കം : ചെമ്പിൽ അരയൻ ബോട്ട് റേസ് നെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ( സി ബി എൽ) ഉൾപ്പെടുത്തണം. ചെമ്പിലര യൻ ബോട്ട് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് എസ് ഡി സുരേഷ് ബാബു വിന്റെ അധ്യക്ഷതയിൽ ഗ്രീൻ ഐലൻഡ് റിസോർട്ടിൽ കൂടി ചെമ്പു പഞ്ചായത്ത് പ്രസിഡന്റ് സുകന്യസുകുമാരൻ ഉൽഘാടനം ചെയ്തു. ജനറൽ കൻവീനറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ കെ രമേശൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കഴിഞ്ഞ മൂന്നു വർഷക്കാലമായി ചെമ്പു ഗ്രാമ പഞ്ചായത്തും ചെമ്പിൽ അര യൻ ബോട്ട് ക്ലബ്ബും സംയുക്തമായി വിജയകരമായി നടത്തി വരൂന്ന ചെമ്പിൽ അ രയൻ ബോട്ട് റേസിനെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെടുത്തണമെന്ന് യോഗം ഗവണ്മെന്റ് നോടാവശ്യപ്പെട്ടു.
ബെപ്പിച്ചൻ തുരുത്തിയിൽ പ്രമേയം അവതരിപ്പിച്ചു. പ്രമേയവും വരവ് ചെലവ് കണക്കും യോഗം ഐക കണ്ടേന അംഗീകരിച്ചു. യോഗത്തിൽ ചീഫ് കോർഡിനേറ്റർ കുമ്മനം അഷ്‌റഫ് മുഖ്യ പ്രസംഗം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈസ് പ്രസിഡന്റ് കെ വിജയൻ, വി ജെ. ജോർജ് വാരാനാട്ട്,പി കെ.വേണുഗോപാൽ ഹാരീസ് മണ്ണഞ്ചേരി,പി എ രാജപ്പൻ, ടി ആർ.സുഗതൻ,സക്കീർപരിമണത്തു,വി കെ ശശിധരൻ, മധു കിളിക്കൂട്ടിൽ, പി കെ.പുരുഷോത്തമൻ, സുനി കൃഷ്ണകുമാർ, അബ്ദുൽ ജലീൽതുടങ്ങിയവർ പ്രസംഗിച്ചു.