വൈക്കം മഹാദേവ ക്ഷേത്രത്തിലെ തിരക്കിനിടെ മാല മോഷണ ശ്രമം ; മോഷണം നടത്താൻ ശ്രമിച്ചത് മലയാളി സ്ത്രീകൾ; വീഡിയോ ജാഗ്രതാ ന്യൂസ് ലൈവിൽ കാണാം

കോട്ടയം : വൈക്കം മഹാദേവ ക്ഷേത്രത്തിൽ , ക്ഷേത്ര മുറ്റത്ത് ശ്രീകോവിലിന് മുന്നിൽ ഭക്തയുടെ മാല മോഷ്ടിക്കാൻ ശ്രമിക്കുന്ന മോഷണ സംഘാംഗങ്ങളായ യുവതികളുടെ വീഡിയോ പുറത്ത്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിൽ തൊഴുകയ്യോടെ നിൽക്കുന്ന വയോധികയായ ഭക്തയുടെ കഴുത്തിൽ കിടന്ന സ്വർണ മാല മോഷണ സംഘം കവരാൻ ശ്രമിക്കുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്.

Advertisements

ശനിയാഴ്ച രാവിലെ എട്ടരയോടെ ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിൽ നടന്ന മോഷണ വീഡിയോയുടെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവം പുരോഗമിക്കുകയാണ്. കൊവിഡ് മൂലം അഷ്ടമി ഉത്സവത്തിന് ഇക്കുറി പഴയത് പോലെ തിരക്കും ഇല്ല. എന്നാൽ , തിരക്കില്ലെങ്കിലും മോഷണത്തിന് സംഘം സജീവമായി എത്തിയിട്ടും ഉണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് തിരിച്ചറിഞ്ഞ് വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിൽ തൊഴുകയ്യോടെ നിന്ന വയോധികയുടെ മാല മോഷ്ടിക്കാൻ രണ്ടംഗ സംഘമായ സ്ത്രീകൾ ശ്രമിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

കയ്യിൽ സാരി പുതച്ച് ഒരു സ്ത്രീ മാലയുടെ കൊളുത്ത് മാറ്റാൻ ശ്രമിക്കുമ്പോൾ , മറ്റൊരു സ്ത്രീ തീർത്ഥവും , പ്രസാദവും വാങ്ങാനെന്ന വ്യാജേനെ മോഷണം മറയ്ക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. പൊലീസ് തന്നെയാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നതും.

Hot Topics

Related Articles