കര്‍ഷകവിജയത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആഹ്ലാദപ്രകടനം

കോട്ടയം : രാജ്യതലസ്ഥാനത്ത് ഒരു വര്‍ഷമായി തുടരുന്ന കര്‍ഷകരുടെ ഐതിഹാസിക സമരത്തിന്റെ വന്‍വിജയത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ആഹ്ലാദപ്രകടനം നടത്തി. ഒരു വര്‍ഷത്തോളമായി തുടരുന്ന പ്രക്ഷോഭത്തിന് കാരണമായ മൂന്ന് കോര്‍പ്പറേറ്റ് അനുകൂല കാര്‍ഷികപരിഷ്കരണ നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Advertisements

എഫ്എസ്ഇടിഒയുടെ ആഭിമുഖ്യത്തിൽ ഓഫീസ് കേന്ദ്രങ്ങളിലാണ് പ്രകടനം നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രകടനത്തില്‍ എന്‍ജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്‌ നായര്‍, കെജിഒഎ ജില്ലാ സെക്രട്ടറി ഷാജിമോന്‍ ജോര്‍ജ് തുടങ്ങിയവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

കോട്ടയം ടൗൺ ഏരിയയില്‍ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ, എന്‍ജിഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം ടി ഷാജി, കെജിഒഎ സംസ്ഥാന കമ്മറ്റിയംഗം ഷെരീഫ് മുഹമ്മദ്, കെഎസ്‍ടിഎ ജില്ലാ സെക്രട്ടറി കെ എസ്‌ അനില്‍കുമാര്‍, യൂണിയൻ സെക്രട്ടറിയേറ്റംഗങ്ങളായ കെ ഡി സലിംകുമാര്‍, ലക്ഷ്മി മോഹന്‍, ജില്ലാ കമ്മറ്റിയംഗം രാജേഷ്‍കുമാര്‍ പി പി തുടങ്ങിയവര്‍ സംസാരിച്ചു.

പാലായില്‍ എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ജോജി അലക്സ്, എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം വി വി വിമല്‍‍കുമാര്‍, ഏരിയ സെക്രട്ടറി ജി സന്തോഷ് കുമാർ, പ്രസിഡന്റ് പി എം സുനിൽകുമാർ, കെ എസ് റ്റി എ ജില്ലാ എക്സിക്യൂട്ടീവ് അംഗം രാജ്കുമാർ, കെഎംസിഎസ്‍യു ജില്ലാ കമ്മിറ്റി അംഗം സുമേഷ് തുടങ്ങിയവർ സംസാരിച്ചു.

വൈക്കത്ത് എന്‍ജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനിൽ കുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി കെ വിപിനന്‍, സി ബി ഗീത, കെഎസ്‍ടിഎ നേതാക്കൾ ബിന്ദു, ബിനു പവിത്രൻ, ജയശങ്കര്‍, സിമി പി എസ് (കെജിഒഎ), കെ ജി അഭിലാഷ്, വി ബിനു തുടങ്ങിയവര്‍ സംസാരിച്ചു.

ചങ്ങനാശ്ശേരിയില്‍ എന്‍ജിഒ യൂണിയൻ ഏരിയാ പ്രസിഡന്റ് കെ ജെ ജോമോന്‍, ഏരിയ ട്രഷറര്‍ പി എന്‍ സുനിൽ കുമാർ തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.

പാമ്പാടിയിൽ സജിമോൻ തോമസ് (ജില്ലാ സെക്രട്ടേറിയറ്റംഗം), ആർ. അശോകൻ (ഏരിയാ സെക്രട്ടറി), കെ.ബി. ജയകുമാർ (കെ.ജി.ഒ.എ. യൂണിറ്റ് വൈസ് പ്രസിഡന്റ്) ബീന എം കെ (ഏരിയ പ്രസിഡന്റ്), ഷൈനി മോൾ പി കെ (ഏരിയ വൈസ് പ്രസിഡന്റ്) എന്നിവർ സംസാരിച്ചു.

ഏറ്റുമാനൂരില്‍ എന്‍ജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം കെ ആര്‍ ജീമോന്‍, ഏരിയ സെക്രട്ടറി ബിലാല്‍ കെ റാം, ഏരിയ പ്രസിഡന്റ് ഷാവോ സിയാങ്, എം എഥേല്‍, ടി എ സുമ, അനൂപ് ചന്ദ്രൻ, കെജിഒഎ ഏരിയ സെക്രട്ടറി പ്രശാന്ത് സോണി, രാജേഷ് എ ബി, ആശമോള്‍ കെ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കാഞ്ഞിരപ്പള്ളിയില്‍ എന്‍ജിഒ യൂണിയൻ ജില്ലാ ട്രഷറര്‍ സന്തോഷ് കെ കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്‌ അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.

Hot Topics

Related Articles