വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി മഹോത്സവത്തിന് കൊടിയേറി

വൈക്കം: പഞ്ചാക്ഷരി മന്ത്രങ്ങളാൽ മുഖരിതമായ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി മഹോത്സവത്തിന് കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ ഇന്ന് രാവിലെ എട്ടിനും 8.45 നും മധ്യേയാണ് കൊടിയേറ്റിയത്.

Advertisements

കൊടിയേറ്റിന് ശേഷം കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ ദീപം തെളിഞ്ഞു. കലാമണ്ഡപത്തിൽ ചലച്ചിത്ര താരം ഹരിശ്രീ അശോകൻ ദീപം തെളിച്ചു. കൊടിയേറ്റിനു ശേഷം നടക്കുന്ന ആദ്യ ശ്രീബലിക്കു ശേഷം സംയുക്ത കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ അഹസിനുള്ള അരിയളക്കൽ നടന്നു. രാത്രി ഒൻപതിന് കൊടിപ്പുറത്തു വിളക്ക്. വൈക്കത്തഷ്ടമിക്ക് കൊടികയറുന്നതോടെ 12 ദിനരാത്രങ്ങൾ ക്ഷേത്രനഗരി ഉൽസവ ലഹരിയാലാകും. ഏഴാം ഉൽസവ ദിനത്തിൽ രാത്രി 11ന് ഋഷഭവാഹനമെഴുന്നളളിപ്പ് . പതിനൊന്നാം ഉൽസവ ദിനത്തിൽ വൈകുന്നേരം 6.30 ന് അഷ്ടമി പ്രാതലിന്റെ അരിയളക്കൽ. വൈക്കത്തഷ്ടമി ദിനത്തിൽ രാവിലെ 4.30 ന് അഷ്ടമി ദർശനം, 11 ന് പ്രാതൽ, രാത്രി 10 ന് അഷ്ടമി വിളക്ക്,ഉദയനാപുരത്തപ്പന്റെ വരവ്. 24 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.