തലയോലപ്പറമ്പ്: മലയാള സാഹിത്യത്തിലെ പെരുന്തച്ഛനും ജ്ഞാനപീഠ ജേതാവുമായ എം.ടി.വാസുദേവൻ നായരുടെ 89-ാമത് ജന്മദിനം ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൂലായ് 15 വെള്ളിയാഴ് ആഘോഷിക്കും.
എൺപത്തി ഒൻപത് ദിനങ്ങൾക്കകം അനുവാചകർ എം.ടി.യുടെ ഏതെങ്കിലും പത്തു കൃതികൾ വായിച്ചാണ് വിത്യസ്തമായ രീതിയിൽ ജന്മദിനാഘോഷിക്കുന്നത്. ബഷീർ തലയോലപറമ്പിൽ 1960 മുതൽ 1964 വരെ കുടുംബ സമേതം താമസിച്ചിരുന്ന ഫെഡറൽ നിലയത്തിലാണ് വായനയ്ക്ക് തുടക്കം കുറിക്കുന്നത്.
ബഷീർ ഇവിടെ താമസിച്ചിരുന്ന കാലയളവിൽ പല തവണ ബഷീറിനെ സന്ദർശിക്കുകയും താമസിക്കുകയും ചെയ്തിട്ടുണ്ടെന്ന് എം.ടി.തന്നെ പറഞ്ഞിട്ടുണ്ട്.
ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ജൂലായ് 15 വെള്ളിയാഴ്ച രാവിലെ 9.15 ന് ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ.ഡി.ബാബു വായന പരമ്പര ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ഡോ.എസ്. പ്രീതൻ അധ്യക്ഷത വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനറൽ സെക്രട്ടറി പി.ജി.ഷാജിമോൻ, ട്രഷറർ ഡോ.യു.ഷംല,വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മൂസിയം സൂപ്രണ്ട് പി.കെ.സജീവ്, ലിറ്ററേച്ചർ ഫോട്ടോഗ്രാഫർ മനോജ്.ഡി. വൈക്കം, കെ.എം.ഷാജഹാൻ, അബ്ദുൾ അപ്പാഞ്ചിറ സി.ജി. ഗിരിജൻ ആചാരി, അക്ഷയ് . എസ്. പുളിമൂട്ടിൽ എന്നിവർ പ്രസംഗിക്കും.