വൈക്കം: ഭാരതത്തിന്റ 15-ാമത് രാഷ്ട്രപതിയായി ദ്രൗപതിമുർമു അധികാരമേറ്റതിന്റ ആഹ്ലാദം പങ്കിടാൻ ഐസ്ക്രീം വിതരണം ചെയ്ത് വനിതാ കൗൺസിലർമാർ. വൈക്കം നഗരസഭയിലെ ബിജെപി വനിതാ കൗൺസിലർമാരാണ് മറ്റ് ജനപ്രതിനിധികൾക്കും ജീവനക്കാർക്കും നഗരസഭയിലെത്തിയവർക്കുമൊെക്കെ ഐസ്ക്രീം വിതരണം ചെയ്തത്.
Advertisements
ഒരു വാർഡ് കൗൺസിലർ സ്ഥാനത്തു നിന്ന് ഇൻഡ്യയുടെ പരമോന്നത അധികാര സ്ഥാനത്ത് നിർധന കുടുംബത്തിൽ നിന്ന് ഒരു വനിത എത്തിയത് രാജ്യത്തെ വനിതകൾക്കാകെ പ്രചോദനമാണെന്ന് വനിതാ കൗൺസിലർമാർ പറഞ്ഞു. വൈക്കം നഗരസഭയിലെ ബിജെ പി കൗൺസിലർമാരായ ഒ.മോഹനകുമാരി , ലേഖ അശോകൻ , കെ.ബി.ഗിരിജാകുമാരി എന്നിവർ നേതൃത്വം നൽകി.