വൈക്കത്ത് മിനി എം.സി.എഫിൽ നിറഞ്ഞത് വൻ അഴിമതി: എൽഡിഎഫ് വകുപ്പ് മന്ത്രിക്കും വിജിലൻസിനും പരാതി നൽകി

വൈക്കം: നഗരസഭയിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ സ്ഥാപിച്ച മിനി എം സി എഫ് നിർമ്മാണത്തിൽ അഴിമതി. എൽഡിഎഫ് വകുപ്പ് മന്ത്രിക്കും വിജിലൻസിനും പരാതി നൽകി.
വൈക്കം നഗരസഭയിലെ 26 വാർഡുകളിലും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ സ്ഥാപിച്ച മിനി എം സി എഫ് നിർമ്മാണത്തിൽ അഴിമതി എന്ന ആരോപണം ശക്തമായതോടെ എൽഡിഎഫ് വകുപ്പ് മന്ത്രിക്കും വിജിലൻസിനും പരാതി നൽകി. 2020-21 ലെ തൊഴിലുറപ്പ്, ശുചിത്വ മിഷൻ പദ്ധതികൾ സംയുക്തമായി നൽകുന്ന ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച ഇരുമ്പ് കൂട് നിർമാണത്തിലും ടെൻഡർ ക്ഷണിച്ചതിലും ഗുരുതരമായ ക്രമക്കേട് നടത്തിയ യുഡിഎഫ് ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കുമെതിരെ പ്രതിഷേധം ശക്തമാക്കാനും എൽ.ഡി.എഫ് തീരുമാനിച്ചു.

Advertisements

പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന്റെ ഭാഗമായാണ് വൈക്കം നഗരസഭയിൽ വീടുകളിൽ നിന്നും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് സ്റ്റോക്ക് ചെയ്യുന്നതിനായി ഓരോ വാർഡിലും എം സി എഫ് സ്ഥാപിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചത്. എന്നാൽ നിശ്ചയിച്ച മാനദണ്ഡങ്ങൾ എല്ലാം തന്നെ കാറ്റിൽപറത്തിയാണ് നിർമ്മാണം നടന്നതെന്നാണ് ആരോപണം. 66737രൂപ പ്രകാരം 26 വാർഡുകളിലേക്കും 13 തൊഴിൽദിനങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തിയ ബോർഡ് ആദ്യ ഉദ്ഘാടനം നടന്ന അഞ്ചാം വാർഡിൽ സ്ഥാപിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ എൽഡിഎഫ് ആരോപണം ഉന്നയിച്ചതോടെ ഇത് 62737 രൂപയാക്കി കുറയ്ക്കുകയും തൊഴിൽദിനങ്ങൾ ഒഴിവാക്കി ബോർഡ് സ്ഥാപിക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി ഇ ടെൻഡർ ക്ഷണിക്കാതിരുന്നതിലും, ഉപഭോക്തൃ സമിതിയുടെ അംഗീകാരം തേടാമെന്നിരിക്കെ പ്രത്യേക പദ്ധതിയാക്കി ഓരോ വാർഡിലും മാറ്റിയതിലും, ടെൻഡർ ക്ഷണിച്ചപ്പോൾ രണ്ടുപേർ മാത്രം പങ്കെടുക്കുകയും വ്യത്യസ്ത വാർഡുകളിൽ രണ്ട് തുക ക്വാട്ടു
ചെയ്തതിലും, എസ്റ്റിമേറ്റ് പ്രകാരം ഇരുമ്പ് കൂടിന് 267 കിലോ തൂക്കം വേണമെന്നിരിക്കെ 160 കിലോ മാത്രമായി ചുരുങ്ങിയതും, വർക്ക് പൂർത്തീകരിക്കുന്നതിന് മുമ്പ് തന്നെ ഇതിൽ 90% തുക കൈമാറിയതും, ഉപയോഗിച്ച മെറ്റീരിയൽസിന്റെ ഗുണനിലവാരം കൃത്യമായി പരിശോധിക്കാതിരുന്നതു മുൾപ്പെടെ നിരവധി ആരോപണങ്ങളാണ് യുഡിഎഫ് ഭരണസമിതിക്ക് നേരെ ഉയരുന്നത്.

വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി കുറ്റക്കാരായ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും പദ്ധതിയിലൂടെ നഗരസഭയ്ക്ക് ഉണ്ടായ മുഴുവൻ നഷ്ടവും ഇവരിൽനിന്ന് ഈടാക്കണമെന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടി പരാതിയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് എസ്.ഹരിദാസൻ നായർ,ആർ.സന്തോഷ്,അബ്രഹാം പഴയകടവൻ,കെ.പി സതീശൻ,ലേഖാ ശ്രീകുമാർ,എസ്.ഇന്ദിരാ ദേവി,കവിത രാജേഷ്,അശോകൻ വെള്ള വേലി എന്നിവർ ഒപ്പിട്ട പരാതിയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും,വിജിലൻസ് ഡയറക്ടർക്കും നൽകിയത്.

Hot Topics

Related Articles