വൈക്കം : വൈക്കം മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം ഞായറാഴ്ച നടക്കും. മേട വിഷുവിന് അരിയേറ് നടത്തി അടച്ച തിരുനട മൂന്ന് മാസങ്ങൾക്ക് ശേഷമാണ് നാളെ തുറക്കുന്നത്. നാളെ പുലർച്ചെ നിറ ദീപങ്ങൾ തെളിച്ച് ദേവീ മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ഭഗവതിയുടെ തിരുവാഭരണം എഴുന്നള്ളിക്കും. തുടർന്ന് ക്ഷേത്രം തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നട തുറക്കും.
തുടർന്ന് തോറ്റംപാട്ട്, വിൽ പാട്ട്, തെക്കുപുറത്ത് ഗുരുതി, പന്തീരടി പൂജ, വലിയ തീയാട്ട് എന്നിവ നടക്കും. തുടർന്ന് രാമായണ മണ്ഡപത്തിൽ പാരായണം, പ്രഭാഷണം എന്നിവയ്ക്ക് തുടക്കം കുറിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാമായണ മണ്ഡപത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് ഭദ്രദീപ പ്രകാശനം നിർവഹിക്കും. വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ടി.ഡി. നാരായണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും.