വൈക്കം: മൂത്തേടത്തു കാവ് രാജഗിരി അമല സി എം ഐ പബ്ലിക് സ്കൂളിലെ വാർഷികാ ദിനാഘോഷം നടത്തി.സ്കൂൾ അങ്കണത്തിൽ വിവിധ കലാപരിപാടികളോടു കൂടി ആഘോഷിച്ചു നടന്ന വാർഷികാഘോഷം ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ ബിബിൻജോർജ് ഉദ്ഘാടനം ചെയ്തു. റവ.ഡോ. ഷിൻ്റോതളിയൻ സി എം ഐ അധ്യക്ഷത വഹിച്ചു. സ്കൂൾമനേജർ ഫാ. സിബിൻ പെരിയപ്പാടൻ സിഎംഐ , സ്കൂൾ പ്രിൻസിപ്പൽ ഫാ. സിജോ മേനാച്ചേരി സിഎംഐ, ഫാ. ഡിബിൻ മംഗലത്ത് സിഎംഐ, ഫാ.പീറ്റർ നെടുങ്ങാടൻ സിഎം ഐ , ഹെഡ്മിസ്ട്രസ്സ് മിതാരാജു, കെ.ജി ഇൻ ചാർജ് ലിസമ്മ തോമസ്, പി ടിഎ ഭാരവാഹികളായ എ.ഷിഹാബുദ്ദീൻ, മായാപ്രേംലാൽ, സ്കൂൾ ലീഡേഴ്സായ അലൻബിജു, ടി.എസ്. ശ്രേയ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.