തലയോലപ്പറമ്പ് :
ചെമ്പ് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2022 – 23 ജനകീയാസൂത്രണം പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ സംഘടിപ്പിച്ചു. ബ്രഹ്മമംഗലം സൂര്യാ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് സുകന്യാ സുകുമാരൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതി വികസനം, കുടിവെള്ള സംരക്ഷണം, വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സഹായ പദ്ധതികള്‍, വിദ്യാഭ്യാസ പ്രോത്സാഹന, സഹായ പദ്ധതികള്‍, മാലിന്യ സംസ്കരണം, ആരോഗ്യപരിരക്ഷണ പദ്ധതികള്‍, ഭവന പദ്ധതികള്‍, റോഡുകളുടെ നവീകരണം, ഇറിഗേഷന്‍ പദ്ധതികള്‍, സ്കൂളുകളുടെ അറ്റകുറ്റപ്പണി, ചെറുകിട തൊഴില്‍, വ്യവസായ പദ്ധതികള്‍, ആശ്രയ പദ്ധതികൾ, ടൂറിസം വികസന പദ്ധതികൾ തുടങ്ങിയ പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. സെമിനാറിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ കെ രമേശൻ അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആശ ബാബു, ആരോഗ്യ വിദ്യാഭാസ സ്ഥിരം സമിതി അധ്യക്ഷൻ അമൽരാജ്, പഞ്ചായത്തംഗങ്ങളായ ലത അനിൽകുമാർ, അഡ്വ. കെ വി പ്രകാശൻ, സുനിൽ മുണ്ടയ്ക്കൽ, റെജി മേച്ചേരി, ലയ ചന്ദ്രൻ, രഞ്ജിനി ബാബു, രമണി മോഹൻദാസ് രാഗിണി എന്നിവർ സംസാരിച്ചു.
ചെമ്പ് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി വികസന സെമിനാർ നടത്തി
Advertisements