വൈക്കം:അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ സന്നിധിയിൽഅത്താഴ ഭക്ഷണ വിതരണം പുനരാരംഭിച്ചു. കോവിഡിനെ തുടർന്ന് രണ്ട് വർഷമായി മുടങ്ങിയ അത്താഴ ഭക്ഷണ വിതരണമാണ് ഇന്ന് പുനരാരംഭിച്ചത്. ശ്രീബലിക്ക് ശേഷം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ കോൽവിളക്കുമായി എത്തിയ ജീവനക്കാരൻ അത്താഴ പഷ്ണിക്കാരുണ്ടോ എന്ന് മൂന്ന് പ്രാവിശ്യം വിളിച്ച് ചോദിച്ചു. ആരുമില്ലെന്ന് ഉറപ്പാക്കി ഗോപുര വാതിൽ അടച്ചതോടെ ക്ഷേത്ര ഊട്ടുപുരയിൽ അത്താഴ ഊട്ടിന് തുടക്കമായി.
വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി ഭദ്ര ദീപ പ്രകാശനം നടത്തി .ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ വി. കൃഷ്ണകുമാർ, അസിസ്റ്റൻഡ് കമ്മിഷണർ മുരാരി ബാബു, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പി. അനിൽ കുമാർ, ഉപദേശക സമിതി ഭാരാവാഹികളായ ഷാജി വല്ലൂത്തറ. പി. പി സന്തോഷ്., ബി. ഐ പ്രദീപ് കുമാർ, അജി മാധവൻ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഏകദേശം രണ്ടു വർഷം മുൻപ് നിർത്തിവച്ച അത്താഴ ഊട്ട് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് വീണ്ടും തുടങ്ങിയത്. കോവിഡിന് ഇളവ് നല്കിയതോടെപ്രാതൽ തുടങ്ങിയിരുന്നു. ഭക്തരുടെ സഹകരണത്തോടെ ദേവസ്വം നേരിട്ടാണ് അത്താഴ ഊട്ടു നടത്തുന്നത്. ആയിരം ഭക്തർക്കായി കഞ്ഞിയും പുഴക്കുമാണ് തയ്യാറാക്കിയത്.