വൈക്കം ക്ഷേത്ര സന്നിധിയിൽ രാമായണ പാരായണത്തിന് തുടക്കമായി; ഇനി ഒരു മാസം പുണ്യശീലുകളുടെ പാരായണകാലം

വൈക്കം :ക്ഷേത്രനഗരിയായ വൈക്കത്ത് രാമായണമാസത്തിന് ഭക്തി നിർഭരമായ തുടക്കം. രാമായണ പാരായണം ആഗസ്റ്റ് 16ന് സമാപിക്കും .
വൈക്കത്തെ പ്രധാന ക്ഷേത്രങ്ങളിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭഗവത് സേവ, രാമയണ പാരായണം, ഭജന, പ്രഭാഷണങ്ങൾ, വൈജ്ഞാനിക മൽസരങ്ങൾ എന്നിവയോടെയാണ് രാമായണ മാസം ആചാരിക്കുക്കുന്നത്.

Advertisements

വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദേവസ്വം ബോർഡിന്റെയും ഉപദേശക സമിതിയുടെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ നടത്തുന്ന രാമായണ മാസാചരണത്തിന് ജില്ലാ കലക്ടർ പി.കെ. ജയശ്രീ ഭദ്രദീപം തെളിയിച്ചു. ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ വി. കൃഷ്ണകുമാർ , അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ പി. അനിൽകുമാർ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് അരവിന്ദാക്ഷമേനോൻ ,ഉപദേശക സമിതി പ്രസിഡണ്ട്. ഷാജി വല്ലുത്തറ, പി.കെ.സതിശൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.