വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് – പുതുവത്സരാഘോഷം നടത്തി. ക്ലബ്ബ് ഹാളിൽ ക്ലബ്ബ് പ്രസിഡൻ്റ് ജോയി മാത്യുവിൻ്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടി വൈക്കം ലിറ്റിൽ ഫ്ലവർ പള്ളി വികാരി ഫാ. സെബാസ്റ്യൻ നാഴിയാംപാറ ഉദ്ഘാടനം ചെയ്തു. വീടിനു മുന്നിൽ നക്ഷത്രങ്ങൾ തെളിയിച്ച് ക്രിസ്തുമസ് ആഘോഷിക്കുന്ന കുടുംബങ്ങൾ വീടിനുള്ളിൽ ദൈവ സാന്നിദ്ധ്യം നിറയുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ഫാ.സെബാസ്റ്റ്യൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
യോഗത്തിൽ പുതുതായി ക്ലബ്ബിൽ അംഗമായ അഡ്വ. ഭാഗ്യലക്ഷിയേയും നവദമ്പതികളായ ജസ്റ്റിൻ, ചിന്നു എന്നിവരെ അനുമോദിച്ചു. ക്ലബ്ബ് സെക്രട്ടറി കെ. എസ്. വിനോദ് , ട്രഷറർ എം.സന്ദീപ് , ഡി.നാരായണൻ നായർ, ജീവൻ ശിവറാം, വിൻസെൻ്റ് കളത്തറ , രാജൻ പൊതി,ആനന്ദ് പീറ്റർ, എഞ്ചിനീയർ രാജേന്ദ്രൻ , ജയലക്ഷ്മി,ഹരികൃഷ്ണൻ , പി.എ.സുധീരൻ, എൻ.കെ. സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.