വൈക്കത്ത് തെങ്ങിൽ കുടുങ്ങിയ തെങ്ങ് കയറ്റക്കാരനെ രക്ഷിച്ചു ; വടയാർ സ്വദേശി തെങ്ങിൽ കുടുങ്ങിയത് തലകീഴായി

തലയോലപറമ്പ് :തെങ്ങ് തെളിച്ച ശേഷം  താഴേക്ക് ഇറങ്ങുന്നതിനിടയിൽ തെങ്ങുകയറ്റക്കാരൻ തെങ്ങിൽ തലകീഴായി കുരുങ്ങി. തലയോലപറമ്പ് വടയാർ മാക്കോ ക്കുഴിയിൽ പാടശേരിപടവിൽ മാത്യുവിന്റ പുരയിടത്തിലെ തെങ്ങു തെളിക്കാൻ കയറിയ വല്യാറത്തറയിൽ വിക്രമ (56) നാണ് തെങ്ങിൽ കുരുങ്ങിയത്. അരമണിക്കൂറോളം തെങ്ങിൽ തലകീഴായി കിടന്ന വിക്രമനെ ഫയർഫോഴ്സ് എത്തിയാണ് വടമുപയോഗിച്ച് താഴെ ഇറക്കിയത്.

Advertisements

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. തെങ്ങിൽ കുരുങ്ങിയ വിക്രമൻ താഴെ വീണ് അപകടമുണ്ടാകാതിരിക്കാൻ പുരയിടത്തിന്റ ഉടമയും സമീപ വാസികളും തെങ്ങിന് താഴെ ഫോംബെഡ് വിരിച്ച് പരിഭ്രാന്തിയോടെ താഴെ നിന്നു . വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് അംഗങ്ങളായ സേതുലക്ഷ്മി അനിൽകുമാർ, കെ.ആശിഷ് ഫയർഫോഴ്സിൽ വിവരമറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈക്കം ഫയർ സ്റ്റേഷൻ സീനിയർ ഫയർ ഓഫിസർ വി.മനോജിന്റെ നേതൃത്വത്തിലുള്ള ഫയർ യൂണിറ്റ് ഉടൻ സ്ഥലത്തെത്തി വടം ഉപയോഗിച്ച് വിക്രമിനെ അതിസാഹസികമായി താഴെ ഇറക്കുകയായിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ വിക്രമനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിൽ എത്തിച്ചു.

Hot Topics

Related Articles