വൈക്കം: കൈകാലുകൾ ബന്ധിച്ചുവേമ്പനാട്ടുകായൽ നീന്തിക്കയറാൻ പത്തു വയസുകാരനൊരുങ്ങുന്നു. വൈക്കംഉദായനാപുരം ശ്രീകൃഷ്ണ വിലാസത്തിൽ രാജേഷ് അഞ്ജുദമ്പതികളുടെ ഇളയ മകനും വൈക്കം വാർവിൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ അനന്തകൃഷ്ണനാണ് വേമ്പനാട്ടുകായലിൽ ഏഴു കിലോമീറ്റർ ദൂരം നീന്തി കീഴടക്കാൻ ഒരുങ്ങുന്നത്. റിട്ടയേർഡ് ഫയർ ഓഫീസർ ടി. ഷാജികുമാറാണ് അനന്തകൃഷ്നെ ആദ്യം നീന്തൽ അഭ്യസിപ്പിച്ചത്.
തുടർന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടാൻ കോതമംഗലം ഡോൾഫിൻഅക്വാട്ടിക് ക്ലബ് നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ്റെ ശിക്ഷണത്തിൽ നീന്തൽ പരിശീലിച്ചു. കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിൽ അനന്തകൃഷ്ണൻ അഞ്ചുമാസത്തെ കഠിന പരിശീലനമാണ് നടത്തിയത്. വൈക്കം കായലിൽ നീന്തി 22 കുട്ടികൾ റെക്കാർഡുകൾ നേടിയിട്ടുണ്ടെങ്കിലും വൈക്കം സ്വദേശിയായ 10 വയസുകാരൻ വേമ്പനാട്ട്കായൽ ഏഴ്കിലോമീറ്റർ ദൂരം കൈകാലുകൾ ബന്ധിച്ച് നീന്തികടക്കാൻ ഒരുങ്ങുന്നത് ഇതാദ്യമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെബ്രുവരി15ന് രാവിലെ എട്ടിന് ആലപ്പുഴ ജില്ലയിലെ ചേർത്തല വടക്കുംകര അമ്പലക്കടവിൽ നിന്ന് ആരംഭിക്കുന്ന നീന്തൽ കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ചിൽ അവസാനിക്കും.
കാലാവസ്ഥ അനുകൂലമാണിങ്കിൽ ഏകദേശം ഒന്നരമണിക്കൂർ കൊണ്ട് അനന്ദകൃഷ്ണന് വേമ്പനാട്ടുകായൽ നീന്തികയറാൻ സാധിക്കുമെന്ന് പരിശീലകൻ ബിജു തങ്കപ്പൻ അറിയിച്ചു.