വൈക്കം : വിവരസാങ്കേതിക രംഗത്തു ഇന്ത്യ യെ ലോകത്തിലെ പ്രധാന ശക്തിയാക്കി മാറ്റിയ രാജീവ് ഗാന്ധി ജീവിച്ചിരുന്നെകിൽ രാജ്യം ലോകത്തിലെ ഒന്നാമതാകുമായിരുന്നെന്ന് ഡി. സി. സി. പ്രസിഡന്റ് നാട്ടകം സുരേഷ് പറഞു. വർഗീയ വിഘടനശക്തികൾക്കെതിരെ രാജീവ് ഗാന്ധി കാട്ടിക്കുന്നിൽ നിന്നും വൈക്കത്തേക്ക് നടത്തിയ സത്ഭാവന യാത്രയുടെ 32ആം വാർഷിക ദിനചാരണതൊടനുബന്തിച്ചു ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കാട്ടിക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. പി. വി. സുരേന്ദ്രന്റെ അധ്യക്ഷതയിൽ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം ആരംഭിച്ച സമ്മേളനത്തിൽ കെ. പി. സി. സി അംഗങ്ങൾ ആയ മോഹൻ. ഡി. ബാബു, എൻ. എം. താഹ, ഡി. സി. സി ഭാരവാഹികൾ ആയ പി. വി. പ്രസാദ്, അബ്ദുൽസലാം റാവുത്തർ, പി. എൻ. ബാബു, എ. സനീഷ്‌കുമാർ, ജെയ്‌ജോൺ പേരയിൽ, ബ്ലോക്ക് പ്രസിഡന്റ് മാരായ അഡ്വ. പി. പി. സിബിച്ചൻ, അക്കരപ്പാടം ശശി, പി. കെ. ദിനേശൻ, വി. ടി. ജെയിംസ്, പി. സി. തങ്കരാജ്, എം. കെ. ഷിബു, കെ. എസ്. നാരായണൻ നായർ, ടി. വി. സുരേന്ദ്രൻ, ടി. കെ. വാസുദേവൻ, സി. എസ്. സലിം, റെജി മെച്ചേരി, കെ. വി. പൗലോസ്, കെ. കെ. കൃഷ്ണകുമാർ, റഷീദ് മാങ്ങാടൻ, എം. ജെ. ജോർജ്, കെ. കെ. ഷാജി, പി. കെ. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.