വൈക്കം: വൈക്കം മുരിയൻ കുളങ്ങര പുത്രേഴത്ത് റോഡിൽ രണ്ടു പേരെ തെരുവുനായ്ക്കൾ കടിച്ചു പരിക്കേൽപിച്ചു. മുരിയൻകുളങ്ങര കൈതക്കാട്ടിൽ ശിവൻ (62) വൈക്കം കിഴക്കേ നടയിൽ കേബിൾ ടി വി നെറ്റ് വർക്കിന്റ ഭാഗമായി പ്രവർത്തിക്കുന്ന യുവാവ് എന്നിവർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. കൈ തക്കാട്ടിൽ ശിവൻ ഇന്നലെ രാത്രി 8.30 ന് സൈക്കിളിൽ വീട്ടിലേയ്ക്കുവരുമ്പോഴായിരുന്നു കുരച്ച് പാഞ്ഞെത്തിയ നായ കടിച്ചത്.
പുത്രേഴത്ത് റോഡിൽ ഇന്ന് രാവിലെ 8.30 നാണ് കേബിൾ ടി വി ജീവനക്കാരൻ തെരുവ് നായയുടെ ആക്രമണത്തിനിരയായത്. പിന്നീട് നാട്ടുകാർ പിടികൂടി കെട്ടിയിട്ട നായ ഉച്ചയോടെ ചത്തു. പേ വിഷബാധ ലക്ഷണങ്ങളുള്ള ഈ നായയുടെ ജഡം പരിശോധനയ്ക്ക് അയക്കും. കൈ തക്കാട്ട് ശിവനെ കടിച്ചതെരുവ് നായയെ ഇനിയും കണ്ടെത്താനായിട്ടില്ല. പേ വിഷബാധ ലക്ഷണമുള്ള നായ മുരിയൻകുള ര കൊല്ലേരിയിൽ വേണുവിന്റ വീട്ടുവളപ്പിൽ തമ്പടിക്കുന്ന ആറു നായ്ക്കളെ കടിച്ചിട്ടുണ്ടെന്നും മുരിയൻകുളങ്ങര ഭാഗത്തെ തെരുവ് നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്‌പ്പെടുത്ത് ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും നഗരസഭ അധികൃതർ പറഞ്ഞു.