ഫോട്ടോ: അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ് കോട്ടയം ജില്ല കൺവൻഷൻ വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്യുന്നു
വൈക്കം:അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ് കോട്ടയം ജില്ല കൺവൻഷൻ വൈക്കത്ത് നടന്നു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജി. ലീലകൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സ്യമേഖലയോട് അവഗണന കാട്ടുകയാണെന്നും പാരിസ്ഥിതിക ദുർബലമായകടലിൻ്റെ അടിത്തട്ടിൽ ഖനനം നടന്നാൽ മത്സ്യസമ്പത്തില്ലാതാകുന്നതിനൊപ്പം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം. ലിജുഅഭിപ്രായപ്പെട്ടു.
കോൺഗ്രസ് നേതാക്കളായ മോഹൻ ഡി.ബാബു, പി.ഡി.ഉണ്ണി, എം.കെ.ഷിബു,അബ്ദുൾസലാംറാവുത്തർ, പി.എൻ.ബാബു, പി.വി. പ്രസാദ്, ജയ്ജോൺ, ബി. അനിൽകുമാർ, എം.എൽ. സുരേഷ്, എ.വിശ്വനാഥൻ, പ്രീതാരാജേഷ്, പി.ടി. സുഭാഷ്, സ്വാഗതസംഘം കൺവീനർ ടി.കെ. വാസുദേവൻ,ബിന്ദുഷാജി, എം.അശോകൻ, പി.എൻ.കിഷോർകുമാർ,ശിവദാസ്നാരായണൻ, കെ.വി.പ്രകാശൻ, പൊന്നപ്പൻ,പി.ഡി.പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.