വൈക്കം: ക്രിസ്തുദേവൻ കുരിശു മരണത്തിനു മുമ്പ് ശിഷ്യർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിൻ്റെ സ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹ ആചരിച്ചു.
വെള്ളി, ശനി ദിവസങ്ങളിൽ വിശ്വാസികൾ യേശുവിൻ്റെ പീഢാനുഭവം, മരണം, ഉയിർത്തെഴുന്നേൽപ് എന്നിവ സ്മരിച്ച് പ്രാർഥനാനിരതരാകും. ശിഷ്യന്മാരുടെ കാലുകൾ കഴുകിയ ക്രിസ്തുവിൻ്റെ ത്യാഗത്തെ അനുസ്മരിച്ച് ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷ യും നടന്നു. ദേവാലയങ്ങളിലും വീടുകളിലും വൈകുന്നേരം അപ്പം മുറിക്കലും നടത്തി. വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ വികാരി റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ തിരുകർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു. സഹവികാരി ഫാ. ജിഫിൻ മാവേലി സഹകാർമ്മികത്വം വഹിച്ചു. കൈക്കാരൻമാരായ മാത്യു ജോസഫ് കോടാലിച്ചിറ,മോനിച്ചൻ പെരുഞ്ചേരിൽ, വൈസ് ചെയർമാൻ മാത്യു കൂടല്ലിൽ എന്നിവർ നേതൃത്വം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടൗൺ നടേൽ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വികാരി ഫാ.സെ ബാസ്റ്റ്യൻ നാഴിയാമ്പാറ, കുടവെച്ചൂർ സെന്റ് മേരീസ് ദേവാലയത്തിൽ ഫാ. പോൾആത്തപ്പള്ളി, തലയോലപ്പറമ്പി സെൻ്റ് ജോർജ് ദേവാലയത്തിൽ റവ. ഡോ.ബെന്നി മാരാംപറമ്പിൽ, ചെമ്പ് സെൻ്റ് തോമസ് കത്തോലിക്കാ പള്ളിയിൽ ഫാ.ഹോർമിസ് തോട്ടക്കര, ചെമ്മനാകരി സെൻ്റ് മേരീസ് മേരിലാൻഡ് ദേവാലയത്തിൽഫാ.ഷൈജു ആട്ടോക്കാരൻ, ഉദയനാപുരം സെൻ്റ് ജോസഫ് ദേവാലയത്തിൽ ഫാ.ജോഷി ചിറയ്ക്കൽ, ഉദയനാപുരം ഓർശ്ലേം മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ ഫാ. സെബാസ്റ്റ്യൻ മനയ്ക്കപ്പറമ്പിൽ, മേവെള്ളൂർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ ഫാ. അലക്സ് മേക്കാംതുരുത്തിൽ, കലയക്കുംകുന്ന് സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ ഫാ. പോൾകോട്ടയ്ക്കൽ, വടയാർ ഇൻഫൻ്റ് ജീസസ് ദേവാലയത്തിൽ ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളി, വല്ലകം സെന്റ് മേരീസ് ദേവാലയത്തിൽ ഫാ. ടോണികോട്ടയ്ക്കൽ, തോട്ടകം സെൻ്റ് ഗ്രിഗോറിയസ് ദേവാ ലയത്തിൽ ഫാ. വർഗീസ് മേനാച്ചേരിൽ, ഉല്ലല ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ ഫാ. വിൻസൻ്റ് പറമ്പിത്തറ, കൊതവറ സെൻ്റ് സേവ്യേഴ്‌സ് ദേവാലയത്തിൽ ഫാ. സെബാസ്റ്റ്യൻ കോന്നുപറമ്പ്, ഇടയാഴം സെൻ്റ് ജോസഫ് ദേവാലയത്തിൽ ഫാ.ഏലിയാസ് ചക്യത്ത്, അച്ചിനകം സെൻ്റ് ആൻറണീസ് ദേവാലയത്തിൽഫാ.ജെ യ്‌സൺ കൊളുത്തുവെള്ളിൽ, കൊട്ടാരപ്പള്ളി സെന്റ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ഫാ.സിബിൻ പെരിയപ്പാടൻ, ചെമ്മനത്തുകര സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ ഫാ.ജിനുപള്ളിപ്പാട്ട്,ടി വിപുരം തിരുഹൃദയ ദേവാലയത്തിൽ ഫാ. നിക്കോളാവേസ് പുന്ന യ്ക്കൽ എന്നിവർ തിരുകർമ്മങ്ങൾക്ക് വഹിച്ചു.