വീട്ടിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി : വൈക്കം സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത് തണ്ണീർമുക്കം ബണ്ടിനു സമീപത്തെ കായലിൽ

വൈക്കം:പത്താം ക്ലാസ് വിദ്യാർഥിയെ തണ്ണീർമുക്കം ബണ്ടിനു സമീപം മൺചിറയോട് ചേർന്ന ഭാഗത്ത് കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. വെച്ചൂർ അംബികാമാർക്കറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വെച്ചൂർറാണിമുക്ക് പുതുച്ചിറയിൽ ദീപയുടെ മകൻ വല്ലകം സെൻ്റ് മേരീസ് സ്കൂളിലെ 10 ക്ലാസ് വിദ്യാർഥി കാർത്തി (15)ക്കിനെയാണ് ഇന്നലെ 10-9-25 രാവിലെ 11.30 ഓടെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. മൂക്കിൽ നിന്നു രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. കാർത്തിക്കിൻ്റേതെന്ന് കരുതുന്ന ബാഗ് കായലോരത്തുണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണമറിയാൻ കഴിയുവെന്ന് പോലീസ് പറഞ്ഞു.

Advertisements

മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കഴിഞ്ഞ ദിവസം മാതൃ സഹോദരിയാണ് കാർത്തിക്കിനെ സ്കൂളിൽ കൊണ്ടുവന്ന് വിട്ടത്. വൈകുന്നേരം ഏറെ വൈകിയിട്ടും കാർത്തിക് വീട്ടിലെത്താതിരുന്നതിനെ തുടർന്ന് നടത്തിയതെരച്ചിലിനൊടുവിലാണ് മൃതദേഹം കായലിൽ കണ്ടെത്തിയത്. പിതാവുമായി അകന്നു കഴിയുന്ന കാർത്തിക്കും മൂത്ത സഹോദരനും അമ്മ ദീപയ്ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.

Hot Topics

Related Articles