സ്വാതന്ത്ര്യ ദിനത്തിൽ വയനാട് ദുരന്തബാധിതർക്ക് ധനശേഖരണാർത്ഥം ഒരുകിലോ അരി ചലഞ്ചുമായി  യൂത്ത് കോൺഗ്രസ്

ബ്രഹ്മമംഗലം : വയനാട് ദുരന്തബാധിതർക്കായി സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച 30 വീടുകളുടെ ധനശേഖരണാർത്ഥം സ്വാതന്ത്ര്യ ദിനത്തിൽ യൂത്ത് കോൺഗ്രസ് ചെമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരു കിലോ അരി ചലഞ്ചിൻ്റെ ഭാഗമായി കോൺഗ്രസ് കമ്മിറ്റി മണ്ഡലം പ്രസിഡന്റ് കെ.ജെ.സണ്ണിക്ക് ഒരു കിലോ അരി കൈമാറിക്കൊണ്ട്  യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാർ മണ്ഡലം തല ഉദ്ഘാടനം ബ്രഹ്മമംഗലം പഞ്ചായത്ത് ജംഗ്ഷനിൽ നിർവഹിച്ചു.

Advertisements

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം വനിതകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകയായ ആഷിത തങ്കമണി സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി. കോൺഗ്രസിലേക്ക് കടന്നുവന്ന ജിത്തുമോൻ.ടി.എ_നെ മണ്ഡലം പ്രസിഡന്റ് കെ.ജെ.സണ്ണി ഷാൾ അണിയിച്ച് സ്വീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂത്ത് കോൺഗ്രസ് ചെമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോർജുകുട്ടി ഷാജി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മോനു ഹരിദാസ്, ലയചന്ദ്രൻ, ആഷിത തങ്കമണി,  ജിത്തുമോൻ.ടി.എ, ബിജീഷ്ബാബു, കോൺഗ്രസ് നേതാക്കളായ പി.കെ.ദിനേശൻ, എസ്.ജയപ്രകാശ്, റജിമേച്ചേരി, അഡ്വ.പി.വി.സുരേന്ദ്രൻ, എസ്.ശ്യാംകുമാർ, ടി.പി.അരവിന്ദാക്ഷൻ, ബി.രവീന്ദ്രൻ, രാഗിണിഗോപി, രമണിമോഹൻദാസ്, എ.എം.സോമൻ, തോമസ് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles