കെ പി എം എസ് ടി.വി. ബാബു വിഭാഗം കോട്ടയം ജില്ലാ സമ്മേളനം വൈക്കത്തു നടന്നു

വൈക്കം: കെ പി എം എസ് ടി.വി. ബാബു വിഭാഗം കോട്ടയം ജില്ലാ സമ്മേളനം വൈക്കത്തു നടന്നു. കെ പി എം എസ് വൈക്കം യൂണിയൻ ഓഫീസ് ഹാളിൽ ജില്ലാ പ്രസിഡന്റ് വി.കെ. സോമന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചെറുവക്കൽ അർജുനൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതി വിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിനിയോഗിക്കേണ്ട ഫണ്ടുകൾ ദുർവിനിയോഗം ചെയ്യുന്ന ഭരണ കർത്താക്കൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും ഭവന നിർമ്മാണ പദ്ധതികളിലെ അപാകതകൾ സർക്കാർ തിരുത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചെറുവക്കൽ അർജുനൻ അഭിപ്രായപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗം കെ.ആർ.രാജേഷ്, ജില്ലാ സെക്രട്ടറി രജീഷ്കുമാർ , ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എൻ.കെ.ഗിരീഷ് കുമാർ , ജില്ലാ കമ്മറ്റി അംഗം സുജാതശിവൻ, കെ.പി.മോഹനൻ ,ശ്രീജിത്ത് പി.ശശി, ജയപ്രകാശ്, എ.സി. ഭാസ്കരൻ , വി.കെ.രാജപ്പൻ, കെ.പി.ഹരി, എം.കെ. രാജു , സി.പി.കുഞ്ഞൻ, അശോകൻ ഉല്ലല , രാജു ഉല്ലല, അശോകൻ കല്ലിപ്പള്ളിൽ, ശകുന്തള രാജു തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles