വൈക്കം റോഡ് റെയില്‍വെ സ്‌റ്റേഷനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണം: പ്രഭാത ധര്‍ണ ശനിയാഴ്ച 

ആപ്പാഞ്ചിറ: വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആപ്പാഞ്ചിറ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച പ്രഭാത ധര്‍ണ നടക്കും.

Advertisements

രാവിലെ 8 ന് വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷന് സമീപം നടക്കുന്ന ധര്‍ണ അഡ്വ.മോന്‍സ് ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പ്രസംഗിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വഞ്ചിനാട്, വേണാട്, മലബാര്‍ ,രാജ്യറാണി, പരശുറാം, ബാംഗ്ലൂര്‍ ഐലന്‍ഡ്, അമൃത, വേളാങ്കണ്ണി, ചെന്നൈ മെയില്‍, ശബരി, മുംബൈ, കന്യാകുമാരി എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് വൈക്കം റോഡില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി വര്‍ഷങ്ങളായി സമരരംഗത്താണ്.

Hot Topics

Related Articles