വൈക്കം: വൈക്കം ടി വി പുരം ചെമ്മനത്തു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 13-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനും അഷ്ടമിരോഹിണി മഹോത്സവത്തിനും തുടക്കമായി. യജ്ഞശാലയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം കൽപകശേരിൽ വടക്കേടത്ത് മഹാദേവ ക്ഷേത്രത്തിൽ നിന്നും വാദ്യമേളം പൂത്താലം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് ക്ഷേത്രം മേൽശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണൻ മൂത്തത് വിഗ്രഹ പ്രതിഷ്ഠ നടത്തി. തുടർന്ന്ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി ഭദ്ര ദീപപ്രകാശനം നടത്തി. ഭാഗവതപത്മം മുണ്ടക്കയം മധുവാണ് യജ്ഞാചാര്യൻ. ചേർത്തല ബാബുരാജ്സുരാജ് കൊട്ടാരക്കര,സോമൻ കുളക്കട എന്നിവർ പൗരാണിക ശ്രേഷ്ഠൻമാരും വാദ്യ വാദകനായി ചന്ദ്രൻ എനാദ് എന്നിവരും യജ്ഞത്തിനായി കർമ്മ നിരതരാകുന്നു. 26 നാണ് അഷ്മി രോഹിണി മഹോത്സവം ആരംഭിക്കുന്നത്. 26ന് വൈകുന്നേരം 6.15 ന് ശോഭായാത്ര വരവ്. 6.30ന് ശ്രീകൃഷ്ണാവതാരം, വിശേഷാൽ പൂജ, ഉണ്ണിയൂട്ട്. രാത്രി 11.45ന് അഷ്ടമിരോഹിണി പൂജ. 12ന് അവതാര പൂജ. 29ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. 11ന് അവഭ്യഥ സ്നാനം. തുടർന്ന് ആചാര്യ ദക്ഷിണ, യജ്ഞസമർപ്പണം. തുടർന്ന് അന്നദാനം. ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് രാധാകൃഷ്ണൻ നായർ, സെക്രട്ടറി രാകേഷ് ടി. നായർ,ട്രഷറർ പി.സി. ശ്രീകാന്ത്, വനിതാ സമാജം ഭാരവാഹികളായ ഷീല അനിൽകുമാർ, കമലം നായർ,മായ രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകും.