വൈറ്റിലയിൽ സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം: 11 യുവതികൾ കസ്റ്റഡിയിൽ

കൊച്ചി : വൈറ്റിലയിൽ സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം. സ്പായുടെ മറവിലായിരുന്നു കേന്ദ്രം പ്രവൃത്തിച്ചിരുന്നത്. പൊലീസ് നടത്തിയ റെയ്ഡിൽ 11 യുവതികൾ കസ്റ്റഡിയിലായിട്ടുണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ ഉണ്ടോയെന്ന് പരിശോധന നടത്തുന്നുണ്ട്. ഡാൻസാഫ് സംഘമാണ് ആദ്യം ഹോട്ടലിൽ എത്തിയത്. ലഹരി ഇടപാട് പരിശോധിക്കാൻ ആണ് എത്തിയത്.

Advertisements

തുടർന്ന് സ്പാ ഇവിടെ പ്രവർത്തിക്കുന്നതായി മനസിലാക്കുകയും മരട്‌ പൊലീസ് എത്തി കൂടുതൽ പരിശോധന നടത്തി യുവതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. ലഹരി ഇടപാട് നടന്നിട്ടില്ലെന്നായിരുന്നു പ്രാഥമിക കണ്ടെത്തൽ എന്നാണ് റിപ്പോർട്ട്.11 പേരും മലയാളികളാണ് പൊലീസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൗത്ത് എസിപിയുടെ നേതൃത്വലായിരുന്നു പരിശോധന. രണ്ടുമണിക്കൂറിലേറെ നേരം പരിശോധന നീണ്ടു. കൊച്ചിയിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും പരിശോധന.

Hot Topics

Related Articles