വാകത്താനം : പുത്തൻചന്ത എംഡി യുപി സ്കൂളിൽ പ്രവേശനോത്സവവും പഠനോപകരണവിതരണവും നടത്തി. സ്കൂൾ ലോക്കൽ മാനേജർ സി ജോൺ ചിറത്തലാട്ട് കോർഎപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. സമ്മേളനം വാർഡ് മെമ്പർ ഷൈനി അനിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു ലക്സൺ ടാറ്റാ എജിഎം സെയിൽസ് മാനേജർ ജഗൻ കെ ജോർജ് മാർക്കറ്റിംഗ് മാനേജർ അജിത് കുമാർ എസ്. എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം നടത്തി. ഈ സമ്മേളനത്തിൽ റവ.ഫാ. രാജൻ വർഗീസ്, അനിൽ ജേക്കബ്, റോയി തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് ലിനു എലിസബത്ത്, റിൻസിമോൾ എന്നിവർ പ്രസംഗിച്ചു .ആദ്യദിനത്തിൽ സ്കൂളിൽ എത്തിയ കുട്ടികൾക്ക് തങ്ങളുടെ ഫോട്ടോ എടുക്കാൻ സെൽഫി കോർണർ സ്കൂളിൽ തയ്യാറാക്കി.
Advertisements