വൈക്കം:സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും വൈക്കം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം ആരംഭിച്ചു. വൈക്കം ഫ്‌ളവേഴ്‌സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗത്തിൽ കേരളോത്സവത്തിന്റെ ഉദ്ഘാടനം സി.കെ. ആശ എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഷട്ടില്‍ മത്സരത്തോടെ കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. ഷട്ടില്‍ സിംഗിള്‍സില്‍ ടി വി പുരവും ഡബിള്‍സില്‍ ഉദയനാപുരവും ജേതാക്കളായി. മൂത്തേടത്തുകാവ് അമല സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരം ടിവിപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഷട്ടില്‍ മത്സര വിജയികള്‍ക്ക് എസ്.ബിജുവും ഫുട്‌ബോള്‍ മത്സര വിജയികള്‍ക്ക് രാജഗിരി അമല സ്‌കൂള്‍ മാനേജര്‍ ഫാ.സിജോ മേനാച്ചേരിയും സമ്മാന വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരന്‍, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രമേഷ് പി.ദാസ്, ടി വിപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷാജി മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ഗോപിനാഥന്‍, സുജാത മധു, ഒ.എം.ഉദയപ്പന്‍, രേഷ്മപ്രവീണ്‍, ടി.എ. തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.