വാകത്താനം : സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ജനകീയ ഡോക്ടർ അജിത്ത് മോഹൻ ജോസഫ് പടിയിറങ്ങി. വാകത്താനം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ സീനിയർ സിവിൽ സർജൻ ഡോ. അജിത്ത് മോഹൻ ജോസഫ് ആരോഗ്യ പ്രവർത്തകർക്കിടയിലെ ജനകീയ മുഖമായിരുന്നു. കോട്ടയം ജില്ല അസിസ്റ്റന്റ് ടി ബി ഓഫീസറായും വാകത്താനം, മാടപ്പള്ളി, തൃക്കൊടിത്താനം, വാഴപ്പള്ളി, കുറിച്ചി, കറുകച്ചാൽ, പായിപ്പാട് തുടങ്ങിയ പഞ്ചായത്തുകളുടെ കോവിസ് കൺട്രോൾ സെൽ നയിച്ചതും ഡോ അജിത്ത് മോഹൻ ജോസഫ് ആണ്.
Advertisements
എട്ട് വർഷമായി വാകത്താനം ആശുപത്രിയിൽ സേവനം നൽകി വരുന്നു. തിരുവഞ്ചൂർ മോസ്കോ സ്വദേശിയാണ്.