വൈക്കത്ത് കെ പി എം എസ് ടി വി ബാബു വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അവിട്ടാഘോഷം നടത്തി

ഫോട്ടോ:കെപിഎംഎസ് ടി വി ബാബു വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവിട്ടാഘോഷത്തിൽ സി.കെ.ആശ എം എൽ എ അയ്യങ്കാളി ജന്മദിന സന്ദേശം നൽകി പ്രസംഗിക്കുന്നു

Advertisements

വൈക്കം:കെപിഎംഎസ് ടി വി ബാബു വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ അവിട്ടാഘോഷം നടത്തി. യൂണിയൻ പ്രസിഡൻ്റ് വി.കെ. രാജപ്പൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സി.കെ.ആശ എം എൽ എ അയ്യങ്കാളി ജന്മദിന സന്ദേശം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പട്ടികജാതി വിഭാഗങ്ങൾ പല സംഘടനകളായി വിഘടിച്ചുനിൽക്കുന്നത് അവസാനിപ്പിച്ച് ഒരു സംഘടനയായി മാറിയാൽമാത്രമേ അധികാരകേന്ദ്രങ്ങൾ പട്ടികജാതിക്കാരുടെ ശബ്ദത്തിന് അർഹിക്കുന്ന പ്രാധാന്യം നൽകുകയുള്ളുവെന്ന് സി.കെ.ആശഎംഎൽഎ ജന്മദിന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. നഗരസഭ ചെയർപേഴ്സൺ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.

മുറിഞ്ഞപുഴയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട 23 പേരിൽ 22പേരെയും രക്ഷപ്പെടുത്തിയ ഗിരിവാസൻ,ശിവൻ പെരുമ്പളം,രാമചന്ദ്രൻ, പി.കെ.ചന്ദ്രൻ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജുആദരിച്ചു. ജില്ലാ സെക്രട്ടറി കെ.പി.ഹരി, നഗരസഭ കൗൺസിലർമാരായ ലേഖഅശോകൻ, കവിതാരാജേഷ്, യൂണിയൻ സെക്രട്ടറി എം.കെ.രാജു, ജില്ലാ ട്രഷറർ ഉല്ലല രാജു,യൂണിയൻ ട്രഷറർ അശോകൻ കല്ലേപ്പള്ളി, എസ്.ഷാജി,ശകുന്തള രാജു,ഓമന ശങ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles