കൃത്യനിർവ്വഹണത്തിൽ ചട്ടലംഘനം ;  വാകത്താനം പത്തായത്ത് സെക്രട്ടറി ഡി അനിൽ കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു

കോട്ടയം : കൃത്യ നിർവ്വഹണത്തിൽ ചട്ടലംഘനം വാകത്താനം പത്തായത്ത് സെക്രട്ടറിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ഡി അനിൽ കുമാറിനെയാണ് സർക്കാർ സർക്കുലറിനു വിരുദ്ധമായി കെട്ടിട നിർമാണ പെർമിറ്റിനുള്ള അപേക്ഷയ്ക്ക് നിർമ്മാണാനുമതി നൽകിയതിനെ തുടർന്ന് സസ്പെന്റ് ചെയ്തത്.

Advertisements

ഇയാൾ കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് സാങ്കേതിക പരിശോധനയ്ക്കായി എൽഎസ്ജിഡി എഞ്ചിനിയറിങ് വിഭാഗത്തിനു  കൈമാറാതെയും എഞ്ചിനിയറിന് വിംഗിന്റെ ശുപാർശ  കൂടാതെയും നേരിട്ട് പരിശോധിച്ച് നിർമ്മാണാനുമതി നൽകുകയായിരുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് നടത്തിയ പരിശോധനയിൽ ഇയാൾ കെപിബിആർ 2019 ലംഘിച്ച കെട്ടിടങ്ങൾക്ക് സാങ്കേതിക വിഭാഗം ജീവനക്കാരുടെ റിപ്പോർട്ട് അവഗണിച്ച്  അദാലത്തിന്റെ മറവിൽ കെട്ടിട നമ്പർ അനുവദിച്ചതായും ബോധ്യപ്പെട്ടതോടെ
അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത് ഉത്തരവാകുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.