പുതുപ്പള്ളി : വാകത്താനം പഞ്ചായത്തിലെ തെരുവ് നായ്ക്കളിൽ പേവിഷബാധ പ്രതിരോധവാക്സിൻ നൽകിതുടങ്ങി.
തെരുവു നായ്ക്കളുടെ എണ്ണം വർധിക്കുകയും പലയിടങ്ങളിലും പേവിഷബാധ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വാകത്താനം പഞ്ചായത്ത് ഇരുപതുവാർഡുകളിലെയും തെരുവ് നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ വാക്സിൻ നൽകുന്ന പരിപാടിആരംഭിച്ചു .വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, വൈസ് പ്രസിഡന്റ് മാത്യു പോൾ,സ്ഥിരംസമതി അംഗങ്ങളായ ജോബി വർഗീസ്, ബീനാ സണ്ണി, പഞ്ചായത്ത് അംഗം പി. കെ മജു തുടങ്ങിയവർ പങ്കെടുത്തു. വാകത്താനം വെറ്റിനറി ഡോക്ടർ മായ ജെയിംസ്, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ശാലിനി പീറ്റർ തുടങ്ങിയവരാണ് വക്‌സിനേഷൻ നടത്തുന്നത്.
ഡോക്ടർ ബിജുവിന്റെ നേതൃത്വത്തിലുള്ള ഫ്രണ്ട്‌സ് ഓഫ് ആനിമൽസ് സംഘടനയിലെ ജയകുമാറും സംഘവുമാണ് പദ്ധതിയുമായി സഹകരിക്കുന്നത്.
വാകത്താനം പഞ്ചായത്തിൽ തെരുവ് നായ്ക്കളിൽ പേവിഷബാധ പ്രതിരോധവാക്സിൻ ആരംഭിച്ചു
Advertisements