പുതുപ്പള്ളി : വാകത്താനം പഞ്ചായത്ത് ഹരിത കര്‍മ്മ സേനകളുടെ അജൈവ പാഴ് വസ്തു ശേഖരണ പ്രക്രിയയ്ക്ക് വേഗത കൂട്ടാന്‍ ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ സ്മാർട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് പദ്ധതിയുടെ ഉത്ഘാടനം വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി നിർവഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ അരുണിമ പ്രദീപ്, ജോബി വർഗ്ഗീസ്, ബീനാ സണ്ണി, പഞ്ചായത്ത് അംഗങ്ങളായ ശ്രീജ സഹദേവൻ, ഗീത രാധാകൃഷ്ണൻ,അസിസ്റ്റന്റ് സെക്രട്ടറി പ്രസന്നകുമാരി, കെൽട്രോൺ പ്രതിനിധി അസ്ന,ഹരിതകേരളം മിഷൻ ആർ പി സോഹിനി, ഹരിത സഹായ സ്ഥാപന പ്രതിനിധികളായ മനോജ് മാധവൻ, ഫസിൽ ഹനീഫ, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ രൂപ മോഹനൻ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാര്‍ഡുകളിലെ ഓരോ വീട്ടില്‍ നിന്നും ശേഖരിച്ച അജൈവ പാഴ് വസ്തുക്കള്‍ എത്രയെന്നും, അവയുടെ സംസ്കരണം എങ്ങനെയെന്നുള്ള കാര്യം ഈ ആപ്പിലൂടെ മനസ്സിലാക്കാം. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വീടുകളില്‍ പ്രത്യേകമായി സ്ഥാപിച്ച ക്യൂ.ആര്. കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. സെപ്റ്റംബർ 26 മുതൽ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ അതത് വീടുകളില്‍ സ്ഥാപിച്ച ക്യൂ.ആര്. കോഡ് സ്കാന്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിക്കും. കെൽട്രോൺ ആണ് ഇതിനാവശ്യമായ വെബ് ബെയ്സ്ഡ് പ്രോഗ്രാം തയാറാക്കിയിരിക്കുന്നത്.വീടുകളിൽ പതിപ്പിക്കുന്ന ക്യു ആർ കോഡ് നശിപ്പിക്കുകയോ നീക്കം ചെയ്യുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്താൽ പഞ്ചായത്ത് പിഴ ഈടക്കുന്നതാണ്.