വഖഫ് നിയമത്തിനെതിരായ പ്രതിഷേധം; മുസാഫർ നഗറിൽ പള്ളിയിൽ കറുത്ത ബാ‍ഡ്ജ് ധരിച്ച് പ്രതിഷേധിച്ച 300 പേർക്ക്‌ നോട്ടീസ് 

ദില്ലി: വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കാളികളായവർക്ക് നോട്ടീസ്. യുപി മുസാഫർ നഗറിൽ 300 പേർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി മജിസ്ട്രേറ്റ് ആണ് നോട്ടീസ് നൽകിയത്. പള്ളിയിലെ പ്രാർത്ഥനാ സമയത്ത് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധത്തിന് എത്തിയവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് ലഭിച്ചവർ ഈമാസം 16ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്. ബില്ലിനെതിരെ മുസ്ലിം സംഘടനകളും രാഷ്ട്രീയ പാർട്ടികളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിമർശനം ശക്തമാവുന്നതിനിടെ രാഷ്ട്രപതി ബില്ലി ഒപ്പുവെക്കുകയായിരുന്നു.

Advertisements

ബില്ലില്‍ ഒപ്പ് വയ്ക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം ലീഗും രാഷ്ട്രപതിയോടഭ്യര്‍ത്ഥിച്ചിരുന്നു. ബില്ലിനെതിരെ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നത്. പാർലമെന്റിന്റെ ഇരുസഭകളും വഖഫ് ബിൽ പാസാക്കിയതോടെയാണ് ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നൽകിയത്. രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബിൽ നിയമമാക്കി വിജ്ഞാപനം ഇറങ്ങും. ഇതിനുപിന്നാലെ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കും. 

Hot Topics

Related Articles